മുന്‍ കാലങ്ങളിലെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് ഒട്ടനവധി പുതുമയാര്‍ന്നതും മാതൃകയായതുമായ പ്രവര്‍ത്തനങ്ങള്‍ 2006-07 വര്‍ഷങ്ങളില്‍ നടക്കുകയുണ്ടായി.മുന്‍കാലങ്ങളിലേതു പോലെ കൈ എഴുത്തു മാഗസിന് പുതുമയോടെ ഇരക്കി തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്രയും പ്രവര്‍ത്തനങ്ങള്‍ നടത്തി മമ്പാട് കോളേജിനെ ധന്യമാക്കി
2006-07 ദശദിന ക്യാമ്പ്
2006-07 ദശദിന ശ്രമദാന പ്രവര്‍ത്തനങ്ങള്‍ വഴിക്കടവിനടുത്തുള്ള സുന്ദമായ ഗ്രാമങ്ങളില്‍ ആയിരുന്നു.നാട്ടുകാരുടെ ആവേഷകരമായ സ്വീകരണവുമായി ഉത്ഘാടനം നടന്നു ശ്രമധാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പ്രോഗ്രാം ഓഫീസര്‍മാരായ അസ്ലം സാറുടെയും അഹമ്മ്അദ് കുട്ടി സാറുടെയും നേതൃത്വത്തില്‍ ഞങ്ങള്‍ 70 വിദ്യാര്‍ത്ഥികള്‍ വഴിക്കടവില്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.നാട്ടുകാരുടെ പ്രോത്സാഹനമായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമായത്..
വഴിക്കടവ് എത്തിയപ്പോള്‍ തന്നെ അവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍മാരും എല്ലാം തന്നെ ഞങ്ങളെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് താമസവും ഭക്ഷണവും മറ്റു സൌകര്യങ്ങളും തയ്യാറാക്കി കാത്തിരിപ്പുണ്ടായിരുന്നു.

ഞങ്ങളുടെ സെക്രട്ടറിയായ സ്വാല്ലിഹ്(ഫൈസി) ആദ്യ ദിവസങ്ങളില്‍ ക്യാമ്പിനു വരാന്‍ സാധിച്ചില്ല അതിനാള് മുന്‍ സെക്രട്ടറി ഫഹദിനെ(അവനാണ് ബസില്‍ തൂങ്ങി നില്കുന്നത്. കഴിഞ്ഞ ക്യാമ്പില്‍ വെച്ചവനെ എനിക്കറിയാം അവനൊരു “ആവേശ്കുമാര്‍” ആണ്) താല്‍ക്കാലിക സെക്രട്ടറിയാക്കി അവനെയും കൊണ്ടായിരുന്നു ആദ്യ ദിനങ്ങള്‍.

വഴിക്കടവ് സ്കൂള്‍ ഞങ്ങള്‍ വൃത്തിയാക്കി ഞങ്ങള്‍ ഭക്ഷണതിനും മറ്റുമുള്ള സൌകര്യങ്ങള്‍ തയ്യാറാക്കി.ഭക്ഷണ കാര്യങ്ങള്‍ക്കായി കോളേജിന്റെ അടുത്തുള്ള കരീം കാക്കാന്റെ ഹോട്ടലിലെ സകുമാരനും(സുഗുണ്ടന്) കോളേജിന്റടുത്ത ഞങ്ങളഉടെ ചെറിയച്ചനന്റെ ഹോട്ടലായ “ജഗപൊഗ” ഹോട്ടലിലെ ഫൈസല്‍ കാക്കയും ഉണ്ടായിരുന്നു.

അടുക്കള കാര്യങ്ങളുടെ ക്രമീകരണങ്ങള്‍ പെണ്‍കുട്ടികളെ ഏല്പിച്ചു ഞങ്ങള്‍ ആണ്‍കുട്ടികള്‍ ശ്രമധാന പ്രവര്‍ത്തനങ്ങളുടെ ആയുധങ്ങളും മറ്റും തയ്യാറാക്കുകയായിരുന്നു.ഞങ്ങള്‍ വഴിക്കടവില്‍ എത്തിയ ദിവസം ഒരു വെള്ളിയാഴ്ച ആയതിനാല്‍ ഉച്ച ആകുമ്പോയേക്കും എല്ലാ തയ്യാറെടുപ്പുകളും തീര്‍ക്കേണ്ടതുണ്ടായിരുന്നു.
